ചില വിപരീത കാഴ്ച്ചകള്‍

Saturday, December 29, 2007

ക്രൂരതയില്‍ ചാലിച്ച പ്രണയം


ഒരു പ്രണയകഥ :-
സ്കൂളിലെ സഹപാഠികള്‍, ഉന്നത ജാതിക്കാരിയും അതി സമ്പന്നയുമായ കാമുകി, ദരിദ്രനും കീഴ്ജാതിക്കാരനുമായ കാമുകന്‍, കാമുകന്റെ വിദ്യഭ്യാസത്തിനു വേണ്ടി പണം മുടക്കുന്ന കാമുകി, വര്‍ഷങ്ങള്‍ നീണ്ട, ആഴമുള്ള പ്രണയം, ഒടുവില്‍ പതിവു പോലെ മറ്റൊരാളുമായി വിവാഹം, ഹണിമൂണ്‍ ട്രിപ്പിനിടയില്‍ ഭര്‍ത്താവിനെ, പിന്തുടര്‍ന്നു വന്ന കാമുകന്‍ സുഹൃത്തിന്റെ സഹായത്താല്‍ ( വാടക ഗുണ്ടയാണെന്നു പോലീസ് ഭാഷ്യം) കൊലപ്പെടുത്തുന്നു, മാസ്റ്റര്‍ ബ്രെയിന്‍ കാമുകി, ഭര്‍ത്താവു ദുര്‍മരണപ്പെട്ടാല്‍‍ കാമുകിയുടെ ജാതിയിലെ ആചാരപ്രകാരം അടുത്ത വിവാഹം ഉണ്ടാവില്ലത്രേ, പക്ഷേ പണി പാളി, മൂന്നു പേരും പിടിയിലായി, എല്ലാവര്‍ക്കും ഇരട്ട ജീവപര്യന്തവും കിട്ടി.
പക്ഷേ കണ്‍ഫ്യൂഷന്‍, എന്താണു ശരി ? ഈ തടവു ശിക്ഷ്യക്കു ഞങ്ങളെ പിരിക്കാനാവില്ലെന്നും, പ്രണയം സത്യം, എത്ര വര്‍ഷം കാത്തിരിക്കാനും‍ തയ്യാറുമാണെന്നു കോടതി വരാന്തയില്‍ പ്രഖ്യാപിക്കുന്ന പ്രതികള്‍, കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പരസ്പരം തള്ളിപ്പറയാത്തവര്‍, ഉയര്‍ന്ന അക്കാദമിക് പശ്ചാത്തലമുള്ള നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്‍, കൊല്ലപ്പെട്ട ഭര്‍ത്താവ്, കോടതി വരാന്തകള്‍ കയറിയിറങ്ങുന്ന അതീവ ദരിദ്രരായ കാമുകന്റെ സഹോദരങ്ങള്‍, കുടുംബത്തിനേറ്റ ചീത്തപേരില്‍ തകര്‍ന്നിരിക്കുന്ന കാമുകിയുടെ വീട്ടുകാര്‍, ആര്‍ക്കാണു പിഴച്ചത്, ആരാണു തെറ്റുകാര്‍, പ്രണയിക്കുന്നതും ഒന്നാവാന്‍ ശ്രമിക്കുന്നതും തെറ്റാണോ ? പ്രണയത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവനെടുക്കുവാന്‍ പാടുണ്ടോ ? മൊത്തം കണ്‍ഫ്യൂഷന്‍ !

4 comments:

മഴവില്ലും മയില്‍‌പീലിയും said...

കണ്‍ഫ്യൂഷന്‍ !ഒന്നും വേണ്ട..ജാതി ..ജാതി യാകുന്നു സത്യം ...നോ മോര്‍ കമന്റ്സ്

ദിലീപ് വിശ്വനാഥ് said...

ഇതു മൂന്നാര്‍ സംഭവം അല്ലെ?

G.MANU said...

enthokke ee lokathu alle

കാവലാന്‍ said...

വാക്കുകള്‍കൊണ്ട് അര്‍ത്ഥ നിര്‍വ്വചനം അസാധ്യമായ ചിലപ്രണയങ്ങള്‍.!!