ഇടവെട്ടിയ്ക്കടുത്ത്, ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കറവയുള്ള പശുവിനെ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വലിച്ചുകയറ്റുന്നു, കൊമ്പൊന്നൊടിഞ്ഞതും ചെറിയ ക്ഷതങ്ങളും ഒഴിച്ചാല്‍ വെല്യ അപകടമൊന്നും സംഭവിച്ചില്ല.
മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനം മുകളിലത്തെ അവസ്ഥയിലെത്തിയപ്പോള്‍, ഫോട്ടോക്കാരന്റെ കമന്റ് : “ചേട്ടന്മാരെ അങ്ങനെതന്നെ ഒന്നു നില്‍ക്കണെ, ഞാനെന്റെ ഫിലിമൊന്നു മാറ്റട്ടെ !”
8 comments:
എങ്കിലും പശൂ, നീ എന്തിനീ കടുംകൈക്ക് ശ്രമിച്ചു..? പ്രശ്നങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമായിരുന്നില്ലേ...?
ഡാ, ശ്രീ..
അപ്പോ നീയാണോ ആ ചതി ചെയ്തത്..
ഇനി പറഞ്ഞാല്‍ മതിയല്ലോ..
“ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനുണര്‍ന്നേനെ”-യെന്ന്
ഫോട്ടോക്കാരന്റെ കമന്റ് : “ചേട്ടന്മാരെ അങ്ങനെതന്നെ ഒന്നു നില്‍ക്കണെ, ഞാനെന്റെ ഫിലിമൊന്നു മാറ്റട്ടെ !”
ഹ ഹാ.... അതിന് ഫോട്ടോഗ്രാഫറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പാച്ചൂ, താലികെട്ടുപോലും ഇപ്പോ രണ്ട് മൂന്നു മിനിറ്റ് സ്റ്റില്‍ ആയി നിക്കാറുണ്ട് എല്ലാവരും ഫോട്ടോ എടുത്ത് തീരുന്നത് വരെ..
ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കൂ ചേട്ടാ.
മണിക്കൂറുകളോളം നിങ്ങള്‍ ഈയൊരു ഫോട്ടൊയ്‌ക്കു വേണ്ടി കൈയ്യും കെട്ടി നോക്കിനിന്നപ്പോള്‍ ഫിലിം ഇടാന്‍ ഓര്‍ക്കണമായിരുന്നു. പശുവിനും ഒരു കഥ പറയാന്‍ ഉണ്ടാകും....
നികൃഷ്ടൂ.. ;)
കഷ്ടം.
പശു എന്തായിരിക്കും അപ്പോള്‍ പറഞ്ഞത്.
“ കന്നാലിയായ എന്റെ കൊമ്പൊടിഞ്ഞതും പോരാഞ്ഞ് ഇനി പോസു ചെയ്യണം പോലും !! മറ്റേ കൊമ്പുവച്ച് ഒറ്റക്കുത്തുവച്ചുതന്നാലുണ്ടല്ലോ “
Post a Comment