
ക്ഷമിക്കണം, നമ്മുടെ കറുത്തമാന്‍ ഐ.എം.വിജയനടിച്ച ഗോളിനെപ്പറ്റിയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്സിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറി സഖാവ്: പിണറായ് വിജയനടിച്ച ഗോളിനെപ്പറ്റിയാണ്‍ പറഞ്ഞുവന്നത്, സഖാവിന്റെ ഒരേയൊരു മകള്‍ വീണയും സുനീഷും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നെന്നകാര്യം പാര്‍ട്ടിപത്രത്തിലൂടെ മാലോകര്‍ അറിഞ്ഞു കാണുമല്ലോ !, അതറിഞ്ഞതുമുതല്‍ മൊത്തത്തിലൊരു ചാകരകിട്ടിയ സുഖമായിരുന്നു എല്ലോര്‍ക്കും, പക്ഷേങ്കില്‍ ഹാളില്‍ ചെന്നപ്പൊ എല്ലാ ആവേശവും പോയി, ശ്രീനിവാസന്‍ പറഞ്ഞതു പോലെ ഒരു രക്തഹാരം അങ്ങോട്ടിടുന്നു, ഒരു രക്തഹാരം ഇങ്ങോട്ടിടുന്നു, സദ്യയ്ക്കുപകരം നല്ല സുന്ദരന്‍ പാലടപായസം, പ്രമേഹരോഗികള്‍ക്കു ചക്കരകമ്മി കട്ടനും, ശ്ശൊ വെല്ലാത്തൊരു ചെയ്ത്തായിപ്പോയി, രണ്ടാഴ്ച്ച ആഘോഷിക്കാനുള്ള വഹകളല്ലേ പത്രക്കാര്‍ക്കു മിസ്സായേ !, അതിന്‍ ആ കൊടിയേരി സഖാവിനെ കണ്ടു പടിക്കണം, പുത്തന്‍ പി.ബി.മെമ്പറ് മനസ്സു വെച്ച് പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഒരാഴ്ച്ച തകര്‍ക്കാനുള്ള വഹകളല്ലേ കിട്ടിയത്, ഇനിയിപ്പോ സന്തോഷ് മാധവനെങ്കി സന്തോഷ് മാധവന്‍, വലിച്ചു നീട്ടുക തന്നെ !
തോക്കില്ലാതെ ഉണ്ടമാത്രവും കൊണ്ടുനടക്കാമെന്നു തെളിയിച്ച പീണറായി സഖാവിനോടാ കളി, ഹല്ല പിന്നെ !!!
3 comments:
പാച്ചു തൊടുപുഴയില്‍ എവിടെയാ വീട്??
പിണറായി ആരാ മോന്‍..
വണ്ടി ശരിക്ക് ഉന്താന്‍ അറിയാം അങേറ്ക്ക്..
അല്ലേല്‍ കേരളം കണ്ട ഏറ്റവും വലിയ അങ്കമായ ലാവ്ലിന്‍ എവിടെ പോയി....
ഞങ്ങളു കൊയ്യും വയലെല്ലാം ഞങുടേതാകും പൈങ്കിളിയേ...
അതിനി ഇന്റര്‍പോള്‍ വന്നാലും ശരി...
ഹരീഷ്ജി, മൂവാറ്റുപുഴ റോഡില്‍ ദാമ്രോ ഷോപ്പിനുപിന്നിലായിരുന്നു ഓഫീസ്, പത്രപ്രവര്‍ത്തനവും മറ്റ് ആര്‍മ്മാന്തിക്കലും ആര്‍ഭാടമായപ്പോള്‍ മാതാശ്രീ ചെവിക്കുപിടിച്ചു വീട്ടിലേയ്ക്കു കൊണ്ടുവന്നു, ഇപ്പോള്‍ രണ്ടു വര്‍ഷത്തെ നല്ലനടപ്പിനു വിധിക്കപ്പെട്ട് ഗുരുവായൂരിനടുത്ത് സ്വന്തം വീട്ടില്‍ ദിവസങ്ങള്‍ എണ്ണി കഴിച്ചുകൂട്ടുന്നു !
Post a Comment