
ചില വിപരീത കാഴ്ച്ചകള്‍
About Me
Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts
Sunday, December 20, 2009
Wednesday, January 2, 2008
അധികമായാല്‍...
ഇരുട്ടത്തായിരുന്നു ഓപ്പറേഷന്‍, വെട്ടാവുന്നിടത്തോളം വെട്ടിയത് കയറ്റാവുന്നിടത്തോളം കയറ്റി, പക്ഷേ പരിഭ്രമത്തിന്റെ ധൃതിയില്‍ സംഭവം നിയന്ത്രണം വിട്ടുപോയി, രാവിലെ വെട്ടം വീണപ്പോള്‍ ലോകരു മുഴുവന്‍ കാണുകയും ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ കേട്ട കമന്റ്: “കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ, അധികമായാല്‍.........”
Saturday, December 29, 2007
ക്രൂരതയില്‍ ചാലിച്ച പ്രണയം

ഒരു പ്രണയകഥ :-
സ്കൂളിലെ സഹപാഠികള്‍, ഉന്നത ജാതിക്കാരിയും അതി സമ്പന്നയുമായ കാമുകി, ദരിദ്രനും കീഴ്ജാതിക്കാരനുമായ കാമുകന്‍, കാമുകന്റെ വിദ്യഭ്യാസത്തിനു വേണ്ടി പണം മുടക്കുന്ന കാമുകി, വര്‍ഷങ്ങള്‍ നീണ്ട, ആഴമുള്ള പ്രണയം, ഒടുവില്‍ പതിവു പോലെ മറ്റൊരാളുമായി വിവാഹം, ഹണിമൂണ്‍ ട്രിപ്പിനിടയില്‍ ഭര്‍ത്താവിനെ, പിന്തുടര്‍ന്നു വന്ന കാമുകന്‍ സുഹൃത്തിന്റെ സഹായത്താല്‍ ( വാടക ഗുണ്ടയാണെന്നു പോലീസ് ഭാഷ്യം) കൊലപ്പെടുത്തുന്നു, മാസ്റ്റര്‍ ബ്രെയിന്‍ കാമുകി, ഭര്‍ത്താവു ദുര്‍മരണപ്പെട്ടാല്‍ കാമുകിയുടെ ജാതിയിലെ ആചാരപ്രകാരം അടുത്ത വിവാഹം ഉണ്ടാവില്ലത്രേ, പക്ഷേ പണി പാളി, മൂന്നു പേരും പിടിയിലായി, എല്ലാവര്‍ക്കും ഇരട്ട ജീവപര്യന്തവും കിട്ടി.
പക്ഷേ കണ്‍ഫ്യൂഷന്‍, എന്താണു ശരി ? ഈ തടവു ശിക്ഷ്യക്കു ഞങ്ങളെ പിരിക്കാനാവില്ലെന്നും, പ്രണയം സത്യം, എത്ര വര്‍ഷം കാത്തിരിക്കാനും തയ്യാറുമാണെന്നു കോടതി വരാന്തയില്‍ പ്രഖ്യാപിക്കുന്ന പ്രതികള്‍, കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും പരസ്പരം തള്ളിപ്പറയാത്തവര്‍, ഉയര്‍ന്ന അക്കാദമിക് പശ്ചാത്തലമുള്ള നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരന്‍, കൊല്ലപ്പെട്ട ഭര്‍ത്താവ്, കോടതി വരാന്തകള്‍ കയറിയിറങ്ങുന്ന അതീവ ദരിദ്രരായ കാമുകന്റെ സഹോദരങ്ങള്‍, കുടുംബത്തിനേറ്റ ചീത്തപേരില്‍ തകര്‍ന്നിരിക്കുന്ന കാമുകിയുടെ വീട്ടുകാര്‍, ആര്‍ക്കാണു പിഴച്ചത്, ആരാണു തെറ്റുകാര്‍, പ്രണയിക്കുന്നതും ഒന്നാവാന്‍ ശ്രമിക്കുന്നതും തെറ്റാണോ ? പ്രണയത്തിനു വേണ്ടി മറ്റുള്ളവരുടെ ജീവനെടുക്കുവാന്‍ പാടുണ്ടോ ? മൊത്തം കണ്‍ഫ്യൂഷന്‍ !
Wednesday, December 26, 2007
കേരളാ മോഡല്‍
തൊടുപുഴ താലൂക്കാപ്പീസും കോടതിയും ട്രഷറിയും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ കണ്ടത്. രസകരമായ കാര്യം ഈ സമയത്ത് M.L.A യുടെ അദ്ധ്യക്ഷതയില്‍ തൊടുപുഴ താലൂക്ക് വികസന സമിതിയുടെ ഘോര ഘോരമായ ചര്‍ച്ച അകത്തു നടക്കുകയായിരുന്നു, വിഷയം താലൂക്കിന്റെ സമഗ്രവികസനവും ആരോഗ്യ പരിരക്ഷയും !
Sunday, December 23, 2007
മിഷന്‍ പശു
ഇടവെട്ടിയ്ക്കടുത്ത്, ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കറവയുള്ള പശുവിനെ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വലിച്ചുകയറ്റുന്നു, കൊമ്പൊന്നൊടിഞ്ഞതും ചെറിയ ക്ഷതങ്ങളും ഒഴിച്ചാല്‍ വെല്യ അപകടമൊന്നും സംഭവിച്ചില്ല. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനം മുകളിലത്തെ അവസ്ഥയിലെത്തിയപ്പോള്‍, ഫോട്ടോക്കാരന്റെ കമന്റ് : “ചേട്ടന്മാരെ അങ്ങനെതന്നെ ഒന്നു നില്‍ക്കണെ, ഞാനെന്റെ ഫിലിമൊന്നു മാറ്റട്ടെ !”
Thursday, December 20, 2007
പുരോഗതിയിലേയ്ക്കുള്ള പാത
Subscribe to:
Posts (Atom)


